തണ്ണിത്തോട്: നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് കാലിൽ ഗുരുതരമായ പരുക്കേറ്റു. ഇന്നലെ വൈകിട്ട് കോന്നി- തണ്ണിത്തോട് റോഡിലെ മുണ്ടോമൂഴിയിലായിരുന്നു അപകടം. ചിറ്റാർ വില്ലൂന്നിപ്പാറ അജീഷ് ഭവനത്തിൽ അനീഷ്(35)നാണ് പരുക്കേറ്റത്. കോന്നി ഭാഗത്തേക്ക് വന്ന ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. പരുക്കേറ്റ യുവാവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.