subhiksha

പത്തനംതിട്ട : സുഭിക്ഷ കേരളം പദ്ധതിയിൽ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ജില്ലയിൽ 13.14 കോടിയുടെ പദ്ധതികൾക്ക് തുടക്കമായി. കൃഷി വകുപ്പാണ് വലിയ പദ്ധതി ഏറ്റെടുത്തിരിക്കുന്നത്. 888 ഹെക്ടർ ഭൂമിയിൽ പുതിയ കൃഷിയിറക്കി. മൃഗസംരക്ഷണ വകുപ്പും ക്ഷീര വികസന വകുപ്പും വിവിധ പദ്ധതികളുമായി രംഗത്തുണ്ട്. മത്സ്യവകുപ്പും കുടുംബശ്രീയും വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്ന നടപടികൾ തുടങ്ങി.

സുഭിക്ഷ കേരളം പദ്ധതിയിൽ വിവിധ വകുപ്പുകളുടെ പ്രവർത്തനം വിലയിരുത്തുന്നതിനായി സാങ്കേതിക സമിതിയുടെ യോഗം രണ്ടാഴ്ചയിലൊരിക്കൽ ചേരും. റിപ്പോർട്ട് ജില്ലാ ആസൂത്രണസമിതിക്ക് സമർപ്പിക്കും. എ.ഡി.എം അലക്സ് പി.തോമസും അസി. കളക്ടർ ചെൽസാസിനിയും പദ്ധതികളുടെ മേൽനോട്ടം വഹിക്കും.

@ കൃഷി വകുപ്പ്: 7.18 കോടി. പദ്ധതികൾ 11.

@ മൃഗസംരക്ഷണ വകുപ്പ് : 2.98കോടി. പദ്ധതികൾ 4.

@ ക്ഷീര വികസന വകുപ്പ്: 57ലക്ഷം. പദ്ധതി 1.

@ മത്സ്യവകുപ്പ്: 38 ലക്ഷം. പദ്ധതികൾ 9.

@ കുടുംബശ്രീ : 2.03 കോ‌ടി. പദ്ധതികൾ 9.

വെബ്പോർട്ടലിൽ പേര് രജിസ്റ്റർ ചെയ്യണം

ഇലന്തൂർ ഗ്രാമ പഞ്ചായത്തിൽ തരിശുകൃഷി ചെയ്ത് വരുന്നവരും കൃഷി ചെയ്യാൻ താൽപ്പര്യമുളളവരുമായ കർഷകർ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായ

www.aims.kerala.gov.in എന്ന വെബ്‌പോർട്ടലിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് ഇലന്തൂർ കൃഷി ഓഫീസർ അറിയിച്ചു. നിലവിൽ കൃഷിഭവനിലോ ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ പക്കലോ അപേക്ഷ നൽകാത്തവർ കൃഷിഭവനുമായി ബന്ധപ്പെടണം. ഫോൺ : 04682263004.