മല്ലപ്പള്ളി-കൈപ്പറ്റ: അമ്മയ്ക്ക് പിന്നാലെ മകനും മരിച്ചു. കല്ലുപുരയിൽ പരേതനായ കെ.എ.വറുഗീസിന്റ ഭാര്യ മറിയാമ്മ വറുഗീസ് (കുഞ്ഞൂഞ്ഞമ്മ - 76) ബുധനാഴ്ച രാവിലെ 7 മണിയോടെയാണ് മരിച്ചത്. സംസ്‌കാരം ഇന്നലെ മല്ലപ്പള്ളി സെന്റ് ജോൺസ് ബഥനി വലിയപള്ളിയിൽ നടത്താൻ തീരുമാനിച്ചിരുന്നു. നേരത്തെ ഹൃദയാഘാതത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മകൻ നെടുങ്ങാടപ്പള്ളി കല്ലുപുരയിൽ കെ.എ.തമ്പി (56) ഇന്നലെ രാവിലെ 7 മണിയോടെ മരിച്ചു . ഭാര്യ: കൂത്രപ്പള്ളി മാമ്പറമ്പിൽ പരേതയായ സൂസമ്മ തമ്പി. മക്കൾ :വി.ടി.റ്റിസൻ,റ്റിനോ ജോർജ്ജ് തമ്പി. മറിയാമ്മ വറുഗീസ് ബുധനൂർ എണ്ണയ്ക്കാട് കോടമ്പള്ളിൽ കുടുംബാംഗമാണ്.ഇരുവരുടെയും സംസ്‌കാരം ഇന്ന് 10ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം മല്ലപ്പള്ളി സെന്റ് ജോൺസ് ബഥനി ഓർത്തഡോക്സ് വലിയ പള്ളിയിൽ.