rubber

പത്തനംതിട്ട: റബർ വ്യാപാരത്തിന് ഏർപ്പെടുത്തിയിരുന്ന ലൈസൻസ് സമ്പ്രദായം നിറുത്തലാക്കി ഒറ്റത്തവണ രജിസ്‌ട്രേഷനാക്കി മാറ്റിയത് സ്വാഗതാർഹമാണെന്ന് ഇന്ത്യൻ റബർ ഡീലേഴ്‌സ് ഫെഡറേഷൻ പ്രസിഡന്റ് ടോമി കുരിശുമ്മൂട്ടിലും ജനറൽ സെക്രട്ടറി ബിജു പി. തോമസും പറഞ്ഞു. ഇതിനായി ഫെഡറേഷൻ റബർ ബോർഡിൽ സമ്മർദ്ദം ചെലുത്തിയിരുന്നു. ഹൈക്കോടതിയിൽ കേസും നൽകിയിരുന്നു. കാർഷിക വിളകളുടെ പട്ടികയിൽ ചണം പോലും ഉൾപ്പെടുത്തിയിട്ടും റബറിനെ പരിഗണിക്കാത്തത് പ്രതിഷേധാർഹമാണെന്നും അവർ പറഞ്ഞു.