പത്തനംതിട്ട: ഡി.സി.സി കെ. കരുണാകരൻ പാലിയേറ്റീവ് കെയറിന്റെ കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി ഓൺലൈൻ പഠനസൗകര്യമില്ലാത്ത കുട്ടികൾക്ക് സ്മാർട്ട്‌ഫോൺ നൽകി. വിതരണോദ്ഘാടനം ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് നിർവഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് റിങ്കു ചെറിയാൻ, സെക്രട്ടറിമാരായ റോജി പോൾ ഡാനിയേൽ, വി.ആർ സോജി, ജില്ലാ കോഓർഡിനേറ്റർമാരായ ഫാ. ഡാനിയേൽ പുല്ലേലിൽ, ജോസ് പനച്ചയ്ക്കൽ,ഡേവിഡ് തോമസ് എന്നിവർ നേതൃത്വം നൽകി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സംഘടനയുടെ കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി ടി.വി, സ്മാർട്ട് ഫോണുകൾ എന്നിവ മുൻപും വിതരണം ചെയ്തിരുന്നു.