പത്തനംതിട്ട: കാട്ടുമൃഗങ്ങളോടൊപ്പം വനമേഖലയിൽ കർഷകർക്ക് ഉപദ്രവകാരികളായി വനംവകുപ്പ് മാറിക്കൊണ്ടിരിക്കുകയാണെന്ന് കേരള കോൺഗ്രസ് എം ജോസഫ് ഉന്നതാധികാര സമിതിയംഗം പ്രൊഫ ഡി.കെ. ജോൺ. നിസാര പ്രശ്നങ്ങൾക്കു പോലും കടുംപിടുത്തവും മാരകമായ ഉപദ്രവവും ഉണ്ടാകുന്നു. ഇത്തരം സംഭവങ്ങളിൽ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കുടപ്പനയിലെ മത്തായിയുടെ മരണമെന്ന് ഡി.കെ.ജോൺ ചൂണ്ടിക്കാട്ടി. കുറ്റക്കാരായ മുഴുവൻ ഉദ്യോഗസ്ഥരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ഉന്നതതല അന്വേഷണം നടത്തണമെന്നും ഡി.കെ. ജോൺ ആവശ്യപ്പെട്ടു.