പത്തനംതിട്ട: കേരള ബാങ്കിന്റെ പത്തനംതിട്ടയിലെ ആസ്ഥാനത്ത് ഒരു ജീവനക്കാരന് കൂടി കൊവിഡ്. ഓമല്ലൂർ സ്വദേശിക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. അടൂർ സ്വദേശിയായ ജീവനക്കാരന് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.അറുപതോളം ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്. രോഗം ബാധിച്ച ആളുമായി സമ്പർക്കത്തിലായ മറ്റ് ജീവനക്കാരെ ക്വാറന്റൈനിൽ വിടാൻ ബാങ്ക് അധിക്യതർ തയ്യാറാകുന്നില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്. സമ്പർക്കം മൂലം ക്വാറന്റൈനിൽ കഴിയേണ്ടവരെ ജോലിക്ക് എത്താൻ നിർബന്ധിക്കുന്നതായി പറയുന്നു. സമ്പർക്കത്തിലായവർക്ക് ആൻറിജൻ ടെസ്റ്റ് നടത്താൻപോലും സൗകര്യം ഏർപെടുത്തുന്നില്ലെന്ന പരാതിയുണ്ട്. കൊവിഡ് സുരക്ഷ സംവിധാനങ്ങളും ബാങ്കിൽ ഒരുക്കിയിട്ടില്ലെന്നും ആക്ഷേപമുണ്ട്. നിത്യവും നിരവധി ആളുകളാണ് ഇവിടെ എത്തുന്നത്.