പത്തനംതിട്ട: വനത്തിൽ സ്ഥാപിച്ച കാമറ നശിപ്പിച്ചെന്നാരോപിച്ച് ചോദ്യം ചെയ്യുവാൻ കസ്റ്റഡിയിൽ എടുത്ത ചിറ്റാർ കൊടപ്പന പടിഞ്ഞാറെ ചരുവിൽ മത്തായിയുടെ മരണത്തിന് ഉത്തരവാദികളായ ചിറ്റാർ ഫോറസ്റ്റ് സ്‌റ്റേഷനിലെ വനപാലകർക്കെതിരെ കസ്റ്റഡി കൊലപാതകത്തിന് കേസെടുത്ത് സമഗ്രമായ അന്വേഷണം നടത്തി ഉത്തരവാദികളെ ശിക്ഷിക്കണമെന്ന് ഡി.ഡി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.ഫോറസ്റ്റ് ഉദ്യോഗസ്ഥർ മലയോര മേഖലയിലെ ജനങ്ങളെ നിരന്തരമായി പീഠിപ്പിക്കുന്നതായ പരാതികളിൽ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് മത്തായിയുടെ മരണം. സംഭവത്തെക്കുറിച്ച് ഉന്നതതലത്തിലുള്ള സമഗ്രമായ അന്വേഷണവും മത്തായിയുടെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരവും നൽകിയില്ലെങ്കിൽ ശക്തമായ സമര പരിപാടികൾക്ക് കോൺഗ്രസ് നേതൃത്വം നല്കുമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി പറഞ്ഞു.