പത്തനംതിട്ട- ചിറ്റാർ കുടപ്പനക്കുളത്തു യുവാവ് വീടിനു സമീപത്തെ കിണറിനുള്ളിൽ മരിച്ചനിലയിൽ കാണപ്പെട്ട സംഭവത്തിൽ ഫലപ്രദവും വേഗത്തിലുമുള്ള അന്വേഷണം ഉറപ്പാക്കാൻ സി ബ്രാഞ്ചിനെ ഏൽപിച്ചതായി ജില്ലാ പൊലീസ് മേധാവി കെ.ജി. സൈമൺ അറിയിച്ചു. സി ബ്രാഞ്ച് ഡിവൈഎസ്പി യുടെ ചുമതല വഹിക്കുന്ന നാർക്കോട്ടിക് സെൽ ഡിവൈഎസ്പി: ആർ. പ്രദീപ്കുമാർ അന്വേഷണത്തിന് നേതൃത്വം നൽകും.
വനത്തിൽ സ്ഥാപിച്ച കാമറ കേടുവന്ന സംഭവത്തിൽ ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ കസ്റ്റഡിയിലെടുത്ത കുടപ്പന പടിഞ്ഞാറേ ചരുവിൽ ടി ടി മത്തായിയെ കിണറ്റിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ചിറ്റാർ പോലീസ് അസ്വാഭിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. മരണം സംബന്ധിച്ച് സംശയം ഉയർന്ന സാഹചര്യത്തിൽ അന്വേഷണം സി ബ്രാഞ്ച് തുടർന്ന് നടത്തുമെന്ന് ജില്ലാപോലീസ് മേധാവി അറിയിച്ചു.