മല്ലപ്പള്ളി: സംസ്ഥാന സർക്കാർ ബഡ്ജറ്റിൽ ഉൾപ്പെടുത്തി ഉന്നത നിലവാരത്തിൽ നിർമ്മിക്കുന്ന കീഴ്വായ്പൂര് - കൊറ്റൻകുടി റോഡിന്റെ നിർമ്മാണ ഉദ്ഘാടനം അഡ്വ.മാത്യ ടി തോമസ് എം.എൽ.എ നിർവഹിച്ചു. ബി.എം.ബി.സി ടാറിംഗ് ഉൾപ്പെടെയുള്ളള പണികൾക്ക് 2.50 കോടി രൂപയുടെ ടെൻഡറാണ് നൽകിയിട്ടുള്ളത്. റോഡിൽ കൂടി വെള്ളം ഒഴുകുന്നത് തടയുവാനായി പുതിയ കലുങ്കുകൾ കൂടി നിർമ്മിക്കും ഡിസംബർ 31നകം പണികൾ പൂർത്തിയാക്കുമെന്ന് എക്സിക്യൂട്ടീവ് എൻജിനിയർ ഷീനാ രാജൻ പറഞ്ഞു.പഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രോഹിണി ജോസ്, അലക്സ് കണ്ണമല, ജേക്കബ് ജോർജ്ജ്, രാജൻ എം.ഈപ്പൻ, ജേക്കബ് തോമസ്,ഷാജി ജോർജ്ജ്, തമ്പി കോട്ടച്ചേരിൽ, എസ് ശ്രീലാൽ, കെ.എസ്. വിജയൻ പിള്ള, സണ്ണി ജോൺസൺ, കുര്യൻ ദാനിയേൽ,തോമസ് മത്തായി, മാത്യൂസ് സി മാത്യു, പി.ഡബ്ലുഡി എക്സിക്യൂട്ടീവ് എൻജിനിയർ ഷീനാ രാജൻ, അസ്സിസ്റ്റന്റ് എൻജിനിയർ ശാലിനി മാത്യു എന്നിവർ സംസാരിച്ചു.