പത്തനംതിട്ട- ഉൾനാടൻ ജലാശയങ്ങളിലെ മത്സ്യ സമ്പത്ത് വർദ്ധിപ്പിക്കുവാനും മത്സ്യത്തൊഴിലാളികളുടേയും പട്ടിക വർഗവിഭാഗത്തിൽപ്പെട്ട വനവാസികളുടേയും സ്ഥിരവരുമാനം ഉറപ്പുവരുത്തുവാനുമായി സംസ്ഥാന ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന മത്സ്യവിത്ത് നിക്ഷേപ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
പത്തനംതിട്ട ജില്ലയിൽ അച്ചൻകോവിലാർ, പമ്പ, മണിമലയാർ നദികളിലും മണിയാർ, പമ്പ റിസർവോയറുകളിലുമാണ് പദ്ധതി നടപ്പിലാക്കുന്നത്. അച്ചൻകോവിലാറിൽ കോന്നി മുരിങ്ങമംഗലം ക്ഷേത്രക്കടവിലും മണിമലയാറിൽ മല്ലപ്പളളി ഗ്രാമ പഞ്ചായത്തിലെ തിരുമാലിടക്ഷേത്രക്കടവിലും പുറമറ്റം ഗ്രാമ പഞ്ചായത്തിലെ കോമളം കടവിലും പമ്പാ നദിയിൽ ആറന്മുള സത്രക്കടവിലും റാന്നി ഉപാസനക്കടവിലുമാണ് മത്സ്യവിത്തുകൾ നിക്ഷേപിച്ചത്.
ആറന്മുള സത്രക്കടവിലെ ഉദ്ഘാടനം വീണാജോർജ് എം.എൽ.എ നിർവഹിച്ചു. പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനിൽ അദ്ധ്യക്ഷത വഹിച്ചു. ആറന്മുള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അയ്ഷ പുരുഷോത്തമൻ സ്വാഗതം പറഞ്ഞു.
പമ്പാ നദിയിലെ റാന്നി ഉപാസനക്കടവിൽ രാജു എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്തു.. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ മധു അദ്ധ്യക്ഷ്യത വഹിച്ചു. എം ജി കണ്ണൻ, മേഴ്സി പാണ്ടിയത്ത്, ബി.സുരേഷ്, പ്രീതാ സുരേഷ് എന്നിവർ പങ്കെടുത്തു.
അച്ചൻകോവിലാറിലെ കോന്നി മുരിങ്ങമംഗലം ക്ഷേത്രക്കടവിൽ കെ.യു ജനീഷ്‌കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോന്നിയൂർ പി. കെ അദ്ധ്യക്ഷത വഹിച്ചു. എലിസബത്ത് അബു, ബിനിലാൽ, എസ്.രജനി, സുലേഖ വി നായർ എന്നിവർ പങ്കെടുത്തു.
മണിമലയാറിൽ തിരുമാലിടക്ഷേത്രക്കടവിൽ മല്ലപ്പളളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ് ഉദ്ഘാടനം ചെയ്തു. മല്ലപ്പളളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി സാമുവേൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം വി.ജി പ്രകാശ് കുമാർ പങ്കെടുത്തു.
പുറമറ്റം ഗ്രാമ പഞ്ചായത്തിലെ കോമ നിർവഹിച്ചു. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ആർ. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. ജിജി മാത്യു, ജോളി ജോൺ, സജി ചാക്കോ എന്നിവർ പങ്കെടുത്തു.
മണിയാർ റിസർവോയറിലെ കാരികയം കടവിലെ ഉദ്ഘാടനം ചിറ്റാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രവികല എബി നിർവഹിച്ചു. റാന്നി ബ്ലോക്ക് ഗ്രാമപഞ്ചായത്ത് ഡിവിഷൻ മെമ്പർ ഓമന ശശിധരൻ പങ്കെടുത്തു.
പമ്പ റിസർവോയറിൽ സീതത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീനാ മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു.. റാന്നി ബ്ലോക്ക് പഞ്ചായത്തംഗം ജേക്കബ് വളയംപള്ളി അദ്ധ്യക്ഷത വഹിച്ചു.