കല്ലൂപ്പാറ: കല്ലൂപ്പാറ വലിയപള്ളിയിൽ പതിനഞ്ച് നോമ്പാചരണവും വി.ദൈവമാതാവിൻ്റെ വാങ്ങിപ്പുപെരുന്നാളും ആഗസ്റ്റ് 1 മുതൽ 15 വരെ നടക്കും. ഒന്നിന് രാവിലെ 7.30 ന് ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തായുടെ കാർമ്മികത്വത്തിൽ വി.കുർബാനയെ തുടർന്ന് കൊടിയേറ്റ് നടക്കും.