പത്തനംതിട്ട: റാന്നി, കോന്നി താലൂക്കുകളിലെ 1536.82 ഹെക്ടർ കൃഷിഭൂമി വനഭൂമി ആക്കി മാറ്റാൻ പുറപ്പെടുവിച്ച ഉത്തരവ് സർക്കാർ റദ്ദാക്കണമെന്ന് ആടൂർ പ്രകാശ് എം.പി ആവശ്യപ്പെട്ടു.

വിലത്തകർച്ചയും വന്യമൃഗ ശല്യവും കൊണ്ട് പൊറുതിമുട്ടിയ മലയോര മേഖലയിലെ ജനങ്ങളെ തീരാ ദുരിതത്തിലേക്ക് തള്ളിവിടുന്നതാണ് ഉത്തരവ്. ഇക്കാര്യത്തിൽ വനം വകുപ്പ് മന്ത്രിയുടെ മൗനം സംശയാസ്പദമാണ്.

ഉത്തരവ് നടപ്പിലായാൽ പത്തനംതിട്ട ജില്ലയുടെ മലയോര മേഖല നിശ്ചലമാകുകയും പതിനായിരക്കണക്കിന് കുടുംബങ്ങൾ പെരുവഴിയിൽ ആവുകയും ചെയ്യും.

ഉത്തരവ് കാര്യമാക്കേണ്ടതില്ലെന്നും കർഷകർക്ക് പ്രശ്നം ഉണ്ടാകില്ലെന്നും അറിയിച്ചുകൊണ്ട് വകുപ്പു മേധാവിയാണ് രംഗത്ത് വന്നിരിക്കുന്നത്. ജനരോഷം മറികടക്കാൻ സർക്കാർ നടത്തുന്ന നാടകമാണ് ഈ നീ

ക്കമെന്ന് അദ്ദേഹം പറഞ്ഞു.

ചിറ്റാറിൽ കഴിഞ്ഞ ദിവസം വനപാലകർ കസ്റ്റഡിയിലെടുത്ത മത്തായി ദുരൂഹസാഹചര്യത്തിൽ മരിച്ചതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.