കോഴഞ്ചേരി : വാലാങ്കര അയിരൂർ റോഡിൽ ചുഴന ഐ.പി.സി പടിയിൽ കലുങ്കിന്റെ നിർമ്മാണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഇന്ന് മുതൽ പണികൾ പൂർത്തീകരിക്കുന്നതുവരെ ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. വാഹനങ്ങൾ വാളക്കുഴി ഇരുമ്പുകുഴിചുഴന വഴി തിരിഞ്ഞ് പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ മല്ലപ്പളളി അറിയിച്ചു.