ചെങ്ങന്നൂർ: കെ.എസ്.ആർ.ടി.സി ചെങ്ങന്നൂർ ഡിപ്പോയിലെ കൊല്ലം സ്വദേശിയായ കണ്ടക്ടർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. . കൊട്ടാരക്കര പുലമൺ സ്വദേശിയായ കണ്ടക്ടർക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഡ്യൂട്ടി കഴിഞ്ഞ് 16ന് രാത്രിയിൽ സഹപ്രവർത്തകൾക്കൊപ്പം വിശ്രമമുറിയിൽ താമസിച്ച ശേഷം 17ന് രാവിലെയാണ് ഇവർ വീട്ടിൽ പോയത്. രണ്ട് ദിവസത്തിനു ശേഷമാണ് പുലമൺ സ്വദേശിയുടെ ഭാര്യക്കും മറ്റ് കുടുബാംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചത്. പിന്നീട് ഇയാൾക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇയാൾക്കൊപ്പം ബൈക്കിൽ യാത്ര ചെയ്ത് കണ്ടക്ടർക്കാണ് ഇപ്പോൾ കൊവിഡ്. ആദ്യം കൊവിഡ് സ്ഥിരീകരിച്ച പുലമൺ സ്വദേശിയുമായി ഇടപഴകിയ
മുഴുവൻ ജീവനക്കാരുടെയും സ്രവ പരിശോധന നടത്തണമെന്നും അയാൾ കിടന്നുറങ്ങിയ മുറികൾ അണുവിമുക്തമാക്കണമെന്നും, താല്ക്കാലികമായി ഡിപ്പോ അടയ്ക്കണമെന്നും ആവശ്യമുയർന്നു.