ചെങ്ങന്നൂർ: വ്യാപാരിയെ ആക്രമിച്ച് പണം അപഹരിച്ചതായി പരാതി കോടതിക്ക് സമീപം സതേൺ ട്രാവൽസ് എന്ന സ്ഥാപനത്തിൽ ഇന്നലെ ഉച്ചയോടുകൂടി പ്രിന്റ് ഔട്ട് എടുക്കാൻ എത്തിയ യുവതി പ്രിന്റിന്റെ പണം നൽകിയതിനു ശേഷം നിരക്കിനെ ചൊല്ലി ഉടമ പി..സി മാത്യുവിനോട് തർക്കിച്ചതോടെയാണ് സംഭവത്തിന് തുടക്കം. തുടർന്ന് യുവതി ഫോൺ വിളിച്ചതനുസരിച്ച്എത്തിയ യുവാവ് ബഹളമുണ്ടാക്കി..ഇതിനിടെ യുവാവ് വ്യാപാരിയെ കസേരയിൽ നിന്ന് തള്ളി താഴയിട്ടശേഷം മേശ വലിപ്പിനുള്ളിൽ സൂക്ഷിച്ചിരുന്ന അയ്യായിരത്തോളം രൂപ മോഷ്ടിച്ച് കാറിൽ കയറിപ്പോവുകയായിരുന്നു. ഈ സമയം കടയിൽ സ്ഥാപന ഉടമയും ജോലിക്കാരിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ചെങ്ങന്നൂർ പോലിസിൽ പരാതി നൽകി. ഇവർ സഞ്ചരിച്ച കാറിന്റെ രജിസ്റ്റർ നമ്പർ കിട്ടിയിട്ടുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് വ്യാപാരി അസോസിയേഷൻ പ്രസിഡന്റ് ജേക്കബ് വി സ്‌കറിയ, ജനറൽ സെക്രട്ടറി അനസ് പൂവാലം പറമ്പിൽ, ആനന്ദ് കുമാർ, രഞ്ജിത്ത് ഖാദി എന്നിവർ ആവശ്യപ്പെട്ടു.