ഇലവുംതിട്ട: കണ്ടൈൻമെന്റ് മേഖലയായിരുന്ന മെഴുവേലി ഗ്രാമപഞ്ചായത്തിലെ 13-ാം വാർഡ് പൂർണ്ണമായും അടച്ചു.
വ്യാഴാഴ്ച മൂന്ന് പേർക്ക് കൂടി കൊവിഡ് - 19 സ്ഥിരീകരിച്ച സാഹചര്യത്തിലാണ് വാർഡ് അടച്ചിടാൻ അധികൃതർ തീരുമാനിച്ചത്. 13-ാം വാർഡിലെ പുന്നക്കുളഞ്ഞി ജംഗ്ഷനിൽ
നിന്ന് പറയങ്കര ഭാഗത്തേക്കുള്ള പ്രധാന റോഡും
അടച്ചിരിക്കുകയാണ്. മെഴുവേലി പഞ്ചായത്തിലെ മറ്റൊരു കണ്ടൈൻമെന്റ് സോണായ ആറാം വാർഡ് ഭാഗികമായി അടച്ചു.