31-ob-binu-abraham
ബിനു ഏബ്രഹാം

തിരുവല്ല: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. തിരുവല്ല ചാത്തമല ചാരുംമൂട്ടിൽ ജോണിയുടെ മകൻ ബിനു ഏബ്രഹാം (42) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറിന് കാവുംഭാഗം മുത്തൂർ റോഡിലാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ബിനുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌ക്കാരം പിന്നീട്. മാതാവ്: കുഞ്ഞുമോൾ. സഹോദരങ്ങൾ: കൊച്ചുമോൾ, വാവ, പരേതരായ റെജി, ബിജു.