തിരുവല്ല: മാസങ്ങൾക്ക് മുമ്പ് യാത്രക്കാരിൽ നിന്നും ഈടാക്കിയ റിസർവേഷൻ ടിക്കറ്റിന്റെ നിരക്കുകൾ തിരിച്ചുനൽകാൻ റെയിൽവേ നടപടി സ്വീകരിക്കണമെന്ന് ജനതാദൾ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കൊവിഡ് കാരണം ട്രെയിനുകൾ റദ്ദാക്കിയതുമൂലം യാത്ര ചെയ്യാൻ സാധിക്കാതിരുന്ന ആയിരക്കണക്കിന് യാത്രക്കാരുടെ റിസർവേഷൻ ടിക്കറ്റിന്റെ നിരക്കുകൾ ഇപ്പോഴും തിരികെ ലഭിച്ചിട്ടില്ല. ഇതേക്കുറിച്ച് റെയിൽവേ സ്റ്റേഷനുകളിൽ അന്വേഷിച്ചാൽ അധികൃതർക്ക് മറുപടിയില്ല. യാത്ര മുടങ്ങിയതിനൊപ്പം നഷ്ടമായ റിസർവേഷൻ ടിക്കറ്റിന്റെ തുക അടിയന്തരമായി തിരികെ നൽകാൻ റെയിൽവേ നടപടിയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ട്രഷറർ ജേക്കബ് തോമസ് തെക്കേപുരയ്‌ക്കൽ അദ്ധ്യക്ഷത വഹിച്ചു.