covid

തിരുവല്ല: നെടുമ്പ്രം പഞ്ചായത്തിന്റെ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം തിരുവല്ല മാർത്തോമ്മാ കോളേജിൽ സജ്ജമാക്കി. വെള്ളപ്പൊക്ക സാദ്ധ്യത കണക്കിലെടുത്താണ് പഞ്ചായത്തിന് പുറത്ത് ചികിത്സാകേന്ദ്രം ക്രമീകരിച്ചത്. 100 കിടക്കകളും അനുബന്ധ സൗകര്യങ്ങൾ ഒരുക്കാനും ജനപ്രതിനിധികളും പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങൾ നേതൃത്വം നൽകി. എല്ലാവിധ സൗകര്യങ്ങളോടും കൂടി തുറന്ന ചികിത്സാ കേന്ദ്രം മാത്യു ടി.തോമസ് എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് സുനിൽ കുമാർ, ജില്ലാപഞ്ചായത്തംഗം സാം ഈപ്പൻ, ബ്ലോക്ക് മെമ്പർ ബിനിൽ കുമാർ, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ഇവിടേക്ക് ഏതാനും മെത്തകളും തലയിണകളും പി. കൃഷ്ണപിള്ള മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റിക്കു വേണ്ടി രക്ഷാധികാരിയായ അഡ്വ. ആർ.സനൽകുമാർ കൈമാറി.