01-road-kayyathadam
കൈയ്യംതടം-തൂണിയോട് റോഡിലെ കുത്തുകയറ്റമുളള തകർന്ന് താറുമാറായ കോയിക്കൽ കവല

ഇലവുംതിട്ട: പൊട്ടിപ്പൊളിഞ്ഞ റോഡിലെ കുണ്ടും കുഴിയും അപകടക്കെണികളാവുന്നു. കൈയംതടം-തുണിയോട് റോഡിലെ കയറ്റമുളള കോയിക്കൽ കവല ഇരുചക്രവാഹന യത്രക്കാരിൽ മരണഭീതി ഉയർത്തുന്നു. മെഴുവേലി പഞ്ചായത്തിലെ 9,10 വാർഡുകളിൽ ഉൾപ്പെട്ടെ ഒന്നര കിലോമീറ്റർ വരുന്ന റോഡാണ് തകർന്ന് തരിപ്പണമായിക്കിടക്കുന്നത്. ഞാറന്മല കാവിന് സമീപവും മോലുത്തേതിൽ മുക്കിനോട് ചേർന്ന് പ്രധാന റോഡിൽ നിന്ന് ഉപറോഡിലേക്ക് ഇറങ്ങുന്നയിടവും കാൽനടയ്ക്ക് പോലും കഴിയാത്തവിധം മിറ്റിലിളകി ചിതറിക്കിടക്കുകയാണ്. പേരേത്തോട്ടിലെ കലുങ്കിനു സമീപമുളള റോഡിലെ വലിയ കുഴികളിൽപ്പെട്ട് വാഹനങ്ങൾ വയലിലേക്ക് മറിയുമെന്നതാണ് അവസ്ഥയാണ്. ഞാറന്മല,തുണിയോട്,കോയിക്കൽ, മഞ്ഞിപ്പുഴ പ്രദേശത്തുളള ധരാളം ആളുകൾ ഉപയോഗ പ്രഥമാണ് ഈ റോഡ്.നെടിയകാലായിലെ പഞ്ചായത്ത്-വില്ലേജ് ഓഫീസുകളിലേക്കും പഞ്ചായത്ത് ഐ.ടി.ഐ-ആയുർവേദ ആശുപത്രി എന്നിവിടങ്ങളിൽ പോകാനും എളുപ്പവഴിയായി ആളുകൾ ഉപയോഗിക്കുന്നത് ഈ റോഡാണ്. റോഡിന്റെ അറ്റകുറ്റപ്പണി ഉടൻ നടത്തി സഞ്ചാര യോഗ്യമാക്കണമെന്ന ആവശ്യം ശക്തമാണ്.

മെഴുവേലി പഞ്ചായത്തിലെ 9,​10 വാ‌‌ർഡുകൾ,​

റോ‌ഡിൽ മെറ്റൽ ഇളകി ചിതറിക്കിടക്കുന്നു