പത്തനംതിട്ട: ചിറ്റാറിൽ വനപാലകരുടെ കസ്റ്റഡിയിലിരുന്ന ഫാം ഉടമ ദുരൂഹ സാഹചര്യത്തിൽ മരിച്ചതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് യൂത്ത് ഫ്രണ്ട് (എം) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വിക്ടർ ടി തോമസ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ബിനു കുരുവിള അദ്ധ്യക്ഷത വഹിച്ചു, വി ആർ രാജേഷ്, ജോമോൻ ജയിക്കബ്, ജിൻസി കടവുങ്കൽ , സജി കൂടാരം, അനീഷ് വി ചെറിയാൻ, ബെനിൻ ജോർജ്, സിറിൽ സി മാത്യു, ഡോ. റ്റിജു ചാക്കോ, സോബിൻ തോമസ്, ഫിജി ഫെലിക്സ്,ജോബി മാത്യു വർഗീസ്, ജോൺ വർഗീസ്, ജോൺ ജി അയ്യങ്കോവിൽ എന്നിവർ പ്രസംഗിച്ചു.