അരുവാപ്പുലം: കാട്ടുപന്നിയിടിച്ച് ബൈക്ക് യാത്രക്കാർക്ക് പരുക്ക്. അരുവാപ്പുലം മഹേഷ് ഭവനിൽ മഹേഷ് ( 25) സഹോദരൻ സംഗീത് (22) എന്നിവർക്കാണ് പരുക്കേറ്റത്. വ്യാഴ്ച രാത്രി 7.30 ന് അക്കരകാലപടിയിലാണ് സംഭവം. അരുവാപ്പുലത്ത് നിന്ന് കോന്നിക്ക് വരുകയായിരുന്ന ഇവരുടെ ബൈക്ക് കാട്ടുപന്നി ഇടിച്ച് മറിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ ഇരുവരേയും കോന്നി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.