കോഴഞ്ചേരി : ബ്ലോക്ക് പരിധിയിൽ സ്വന്തമായി വീടില്ലാത്തവരും വസ്തുവോ വീടോ ഇല്ലാത്തവരും ആഗസ്റ്റ് 14ന് മുൻപ് ലൈഫ് ഭവനപദ്ധതിയിൽ ഓൺലൈനായി അപേക്ഷ നൽകണമെന്ന്ന്ന് പ്രസിഡന്റ് ജെറി മാത്യു സാം അറിയിച്ചു.
ലൈഫ് മിഷൻ ഭവന പദ്ധതിക്ക് 2019- 20, 2020- 21 വർഷങ്ങളിലായി 76 ലക്ഷം രൂപയാണ് ബ്ലോക്ക് വിഹിതമായി മാറ്റിവച്ചിട്ടുള്ളത് . ഒരാൾ പോലും ലിസ്റ്റിൽ നിന്ന് ഒഴിവായിപ്പോകാതിരിക്കാൻ വിവര ശേഖരണം നടത്തും. റേഷൻ കാർഡ്, ആധാർ കാർഡ്, വരുമാന സർട്ടിഫിക്കറ്റ്, ഭൂരഹിത സർട്ടിഫിക്കറ്റ്, മുൻഗണനാ രേഖകൾ, എന്നിവ നിർബന്ധമായി രജിസ്‌ട്രേഷൻ സമയത്ത് നൽകണം. പരമാവധി അപേക്ഷകൾ ആഗസ്റ്റ് 14 ന് മുമ്പ് നൽകണം.. നേരത്തെ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിൽ വീടിന് രജിസ്റ്റർ ചെയ്തിട്ട് സ്വന്തമായി റേഷൻകാർഡ് ഉള്ള ഭാവനരഹിതർ വീണ്ടും ലൈഫ് പദ്ധതിയിൽ വീടിനായി രജിസ്റ്റർ ചെയ്യണം