മല്ലപ്പള്ളി : മുട്ടത്തുമണ്ണിലെ വെള്ളക്കെട്ടിന് കാരണമാകുന്ന വിധത്തിൽ തോടുകൈയേറിയെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം സ്ഥാപിച്ച അതിരുകുറ്റികൾ പിഴുതുമാറ്റി. ജില്ലാ പഞ്ചായത്ത് അംഗം എസ്.വി. സുബിന്റെയും സി.പി.എം പ്രവർത്തകരുടെയും നേതൃത്വത്തിൽ ഇന്നലെ ഉച്ചക്കാണ് ആലിൻചുവട് - മാത്തൻ ആശുപത്രി റോഡിൽ സ്വകാര്യ വൃക്തി സ്ഥാപിച്ച വേലിക്കലിക്കല്ലുകൾ പൊളിച്ചുമാറ്റിയത്. മൂന്നാം വാർഡ് അംഗത്തിന്റെ നേതൃത്വത്തിൽ വെള്ളക്കെട്ട് ഒഴിവാക്കുവാൻ തോട് ആഴംകൂട്ടിയത് വിവാദമായിരുന്നു. റവന്യൂ അധികാരികൾ സ്ഥലപരിശോധന നടത്തി സ്വകാര്യ വൃക്തിക്ക് വേർതിരിച്ച് നൽകിയ സ്ഥലത്തെ നിർമ്മാണം നീരൊഴുക്കിന് തടസമാകുമെന്നുവെന്നും വെള്ളക്കെട്ട് പ്രശ്‌നം നാട്ടുകാർക്ക് ദുരിതമായതിനാലുമാണ് പ്രവർത്തികൾ തടഞ്ഞതെന്ന് പ്രവർത്തകർ പറഞ്ഞു.