പത്തനംതിട്ട: ജില്ലയിലെ കൊവിഡ് രോഗികളിൽ അമ്പരപ്പിക്കുന്ന വർദ്ധന. ഇന്നലെ 130 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 77ഉം സമ്പർക്ക രോഗികളാണെന്നത് സ്ഥിതി അതിരൂക്ഷമാണന്ന് വെളിവാക്കുന്നു. ജില്ലയിൽ ആദ്യമായാണ് രോഗികളുടെ എണ്ണം 100 കടക്കുന്നത്. ഇതിനു മുൻപ് ഇക്കഴിഞ്ഞ 26ന് 91 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
കോട്ടാങ്ങൽ പുതിയ കൊവിഡ് ക്ളസ്റ്ററായി ആരോഗ്യ വകുപ്പ് പ്രഖ്യാപിച്ചു. രോഗം സ്ഥിരീകരിച്ച മത്സവ്യാപാരി കടകളിലും മാർക്കറ്റുകളിലും കയറിയിറങ്ങിയുണ്ടായ സമ്പർക്കത്തിലൂടെയാണ് കോട്ടാങ്ങലിൽ രോഗികളുടെ എണ്ണം വർദ്ധിച്ചതെന്ന് അറിയുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ കുമ്പഴ, അടൂർ ക്ളസ്റ്ററുകളിൽ നിന്നാണ് സമ്പർക്ക രോഗികളുടെ എണ്ണം കൂടിക്കൊണ്ടിരുന്നത്.