തണ്ണിത്തോട്: വടക്കേമണ്ണീറ പറപ്പള്ളികന്നേൽ സജിയുടെ റബർ തോട്ടത്തിൽ കാട്ടാനക്കുട്ടിയെ ചരിഞ്ഞനിലയിൽ കണ്ടെത്തി. നാല് വയസോളം വരുന്ന പിടിയാനയുടെ ജഡം ഇന്നലെ ഉച്ചയോടെയാണ് കണ്ടത്. മണ്ണീറ ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ചർ ജി. സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ വനപാലകരെത്തി മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകുവെന്ന് അധികൃതർ പറഞ്ഞു.