ചെങ്ങന്നൂർ : ദക്ഷിണേന്ത്യാ ദൈവസഭ പ്രസിഡന്റായിരുന്ന ചെങ്ങന്നൂർ അങ്ങാടിക്കൽതെക്ക് തരകൻപറമ്പിൽ റവ. ഡോ. ജോർജ് തരകൻ (88) അമേരിക്കയിലെ ഡാളസിൽ നിര്യാതനായി. സംസ്‌കാരം പിന്നീട്. ഏഷ്യൻ ബൈബിൾ കോളേജ് ഡയറക്ടർ, പാലക്കാട് എസ്.എം.എം ഹയർ സെക്കൻഡറിസ്‌കൂൾ മാനേജർ, കോളേജ് ഒഫ് ടെക്‌നോളജി ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ : തങ്കമ്മ ജോർജ് കൊട്ടാരക്കര പുളിഅഴികത്ത് കുടുംബാംഗമാണ്. മക്കൾ : സൂസമ്മ, രാജു തരകൻ, റോസമ്മ, വൽസമ്മ, ജോൺസൺ തരകൻ (ദക്ഷിണേന്ത്യ ദൈവസഭ പ്രസിഡന്റ്), വിജോയി തരകൻ, വിൽസൻ തരകൻ (എല്ലാവരും യു.എസ്.എ), ടി.ജി. തോമസ് (റിട്ട. ഫാർമസിസ്റ്റ്, ആരോഗ്യവകുപ്പ്). മരുമക്കൾ : കെ.സി. ബേബി, ജയിനമ്മ രാജൻ, ജോൺ കെ. വർഗീസ്, വി.എം. രാജൻ, ലതാമോൾ ജോൺസൺ, മേഴ്സി വിജോയി, ബീന വിൽസൺ (എല്ലാവരും യു.എസ്.എ), സൂസി തോമസ്.