ചിറ്റാർ- മത്തായിയുടെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യാതെ മൃതദേഹം സംസ്കരിക്കില്ലെന്ന നിലപാടിലാണ് കുടുംബം.
കുറ്റക്കാർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിച്ചു. പോസ്റ്റുമോർട്ടത്തിനുശേഷം ടെ മൃതദേഹം റാന്നി മാർത്തോമാആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്
കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെ ഏഴ് വനപാലകരെ സസ്‌പെൻഡ് ചെയ്തതായി അധികൃതർ അറിയിച്ചു.