tv

അങ്കണവാടികൾക്കുള്ള ടി.വി വിതരണം ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ചവറ: ഖനന പ്രദേശമായ പൊന്മനയിൽ പ്രവർത്തിക്കുന്ന മൂന്ന് അങ്കണവാടികൾക്ക് കെ.എം.എം.എൽ അധികൃതർ ടി.വി നൽകി. 88​-ാം നമ്പർ അങ്കണവാടിയിൽ നടന്ന ചടങ്ങിൽ ആർ. രാമചന്ദ്രൻ എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്തംഗം സജിത്ത് രഞ്ച് അദ്ധ്യക്ഷത വഹിച്ചു. കമ്പനി വെൽഫയർ മാനേജർ എ.എം. സിയാദ് മുഖ്യാതിഥിയായി. സംസ്‌കൃതി ഗ്രന്ഥശാലാ സെക്രട്ടറി ആർ. മുരളി, അങ്കണവാടി മോണിറ്ററിംഗ് കമ്മിറ്റി അംഗങ്ങളായ ഹേമചന്ദ്രൻ, സുഗതൻ, ഹേമചന്ദ്രൻ, ആർ. സുഭാഷ്ചന്ദ്രൻ, ജാഗ്രത സമിതി കൺവീനർ അജിത, ദീപ തുടങ്ങിയവർ സംസാരിച്ചു. ഗീതാകുമാരി സ്വാഗതവും സിന്ധു നന്ദിയും പറഞ്ഞു.