navas
പാലത്തിന്റെ പാർശ്വഭിത്തികൾ തകർന്ന നിലയിൽ

ശാസ്താംകോട്ട: പോരുവഴി മലനട ക്ഷേത്രത്തിന് സമീപത്തെ പാലത്തിന്റെ പാർശ്വഭിത്തി തകർന്നു. ചക്കുവള്ളി - കല്ലു കുഴി റോഡിന്റെ നവീകരണത്തിന്റെ ഭാഗമായി മാസങ്ങൾക്കു മുമ്പ് പുനർനിർമ്മിച്ച പാലത്തിന്റെ പാർശ്വഭിത്തിയിൽ രണ്ട് മീറ്ററോളം ഭാഗമാണ് തകർന്നത്. പാലത്തിന്റെ പാർശ്വഭിത്തി തകർന്നിട്ട് ദിവസങ്ങളായിട്ടും അധികൃതർ തിരിഞ്ഞു നോക്കിയില്ലെന്നാണ് സമീപവാസികളുടെ പരാതി. പാർശ്വഭിത്തി ഉടൻ പുനർനിർമ്മിച്ചില്ലെങ്കിൽ പാലത്തിന് ബലക്ഷയം ഉണ്ടാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ.