പുനലൂർ: ആകാശവാണി പുനലൂർ നിലയത്തിൽ നിന്ന് പുനസംപ്രേക്ഷണം ആരംഭിച്ചു. നഗരസഭയുടെ നിയന്ത്രണത്തിലുള്ള ഷോപ്പിംഗ് കോംപ്ലക്സിലാണ് റിലേ സ്റ്റേഷനാവശ്യമായ സംവിധാനങ്ങൾ സജ്ജമാക്കിയിരിക്കുന്നത്. നേരത്തെ ഇതേ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന നിലയം മന്ദിരത്തിന്റെ നവീകരണത്തെ തുടർന്നാണ് നിറുത്തിയത്. ഇത് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമായതിനെ തുടർന്ന് എൻ.കെ. പ്രേമചന്ദരൻ എം.പി ആകാശവാണി ഡയറക്ടറെയും വാത്താ വിതരണ മന്ത്രാലയത്തെയും വിവരം ധരിപ്പിച്ചു. തുടർന്നാണ് കഴിഞ്ഞ ദിവസം വൈകിട്ടോടെ സംപ്രേക്ഷണം ആരംഭിച്ചത്.