കരുനാഗപ്പള്ളി: ഇന്ധന വിലവർദ്ധനവിനെതിരെ കോൺഗ്രസ് കരുനാഗപ്പള്ളി സൗത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഴങ്ങോട്ടുവിള ജംഗ്ഷനിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ കരുനാഗപ്പള്ളി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എൻ. അജയകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മുനമ്പത്ത് ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. ടി.പി. സലിംകുമാർ, നഗരസഭാ കൗൺസിലർ എം.കെ. വിജയഭാനു, ശകുന്തള അമ്മവീട്, മുനമ്പത്ത് ഷിഹാബ്, ഫിലിപ്പ് മാത്യു, ഷാജി കുളച്ചുവരമ്പേൽ, രതീഷ് പട്ടശ്ശേരി, ബാബു അമ്മവീട്, കൗൺസിലർ ബി. മോഹൻദാസ്, തയ്യിൽ തുളസി, താഹിർ, സുഭാഷ് ബോസ് തുടങ്ങിയവർ പങ്കെടുത്തു.