darna
ഓടനാവട്ടം മുട്ടറ. ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ മൂല്യ നിർണയത്തിനയച്ച ഉത്തരക്കടലാസുകൾ കാണാതായ സംഭവത്തിൽ പ്രതിഷേധിച്ച് മുട്ടറ പോസ്റ്റ് ഓഫീസ് പടിക്കൽ കോൺഗ്രസ് നടത്തിയ ധർണ ഡി.സി.സി സെക്രട്ടറി ബി. രാജേന്ദ്രൻ നായർ ഉദ്ഘാടനം ചെയ്യുന്നു

ഓയൂർ: ഓടനാവട്ടം മുട്ടറ. ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു മാത്തമാറ്റിക്സ് പരീക്ഷയുടെ മൂല്യ നിർണയത്തിനയച്ച 61 വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ കാണാതായ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുട്ടറ പോസ്റ്റ് ഓഫീസ് പടിക്കലും സ്കൂൾ പടിക്കലും കോൺഗ്രസ് ധർണ നടത്തി. പോസ്റ്റോഫീസ് പടിക്കൽ നടന്ന ധർണ ഡി.സി.സി സെക്രട്ടറി ബി. രാജേന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഓടനാവട്ടം വിജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പടിക്കൽ നടന്ന ധർണ മധുപാൽ ഉദ്ഘാടനം ചെയ്തു. സൈമൺ വാപ്പാല, കുടവട്ടൂർ രാധാകൃഷ്ണൻ , വെളിയം രാജൻ, മനു മുട്ടറ, സന്തോഷ് ജോർജ്, ജേക്കബ്, ബാബു മാരൂർ, അച്ചൻകുഞ്ഞ്, രാജൻ, ജയിൻ എന്നിവർ സംസാരിച്ചു.