കടയ്ക്കൽ: ഓൺലൈൻ പഠനത്തിലേർപ്പെട്ടിരിക്കുന്ന വിദ്യാർത്ഥികൾക്ക് പഠന കിറ്റുമായി സി.പി.ഐ തുടയന്നൂർ ലോക്കൽ കമ്മിറ്റി. ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളിൽ പഠിക്കുന്ന ആയിരം വിദ്യാർത്ഥികൾക്കാണ് പഠനക്കിറ്റ് നൽകുന്നത്. കിറ്റുമായി വിദ്യാർത്ഥി -യുവജന പ്രവർത്തകർ വീടുകളിൽ എത്തിച്ചേരും. വിദ്യാർത്ഥികൾക്ക് ഒരു കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി പന്ത്രണ്ട് വിദ്യാർത്ഥികൾക്ക് ടി.വി നൽകി. പരിപാടിയുടെ പ്രാദേശികതല ഉദ്ഘാടനം മുല്ലക്കര രത്നാകരൻ എം.എൽ.എ നിർവഹിച്ചു. ജി.എസ്. പ്രിജിലാൽ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ജെ.സി. അനിൽ, പി.ജി.ഹരിലാൽ, കെ. അനിൽകുമാർ, എൻ. രാമാനുജൻ പിള്ള, കവി നിഷ്കളൻ കാട്ടാമ്പള്ളി, ടി.എസ്. നിധീഷ്, വി. രാജു തുടങ്ങിയവർ സംസാരിച്ചു.