ചാത്തന്നൂർ: ഭവനരഹിതരായ ഗുണഭോക്തകൾക്ക് വീട് നിർമ്മാണത്തിന് ലൈഫ് മിഷന്റെ സാമ്പത്തിക സഹായം നൽകാത്തതിൽ പ്രതിഷേധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങലിലെ കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാക്കളുടെ നേതൃത്വത്തിൽ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പടിക്കൽ ധർണ നടത്തി. മുൻ ഡി.സി.സി പ്രസിഡന്റ് ഡോ. ജി. പ്രതാപ വർമ്മ തമ്പാൻ ധർണ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ചാത്തന്നൂർ ബ്ലോക്ക് പ്രസിഡന്റ് എം. സുന്ദരേശൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എ. ഷുഹൈബ് , സുഭാഷ് പുളിക്കൽ, എസ്. ശ്രീലാൽ, പരവൂർ ബ്ലോക്ക് പ്രസിഡന്റ് ബിജു പാരിപ്പള്ളി, കൊട്ടിയം സാജൻ, സിമിലാൽ, ജോൺ ഏബ്രഹാം, സുനിത, ഇന്ദിര, മഹേശ്വരൻ , കൃഷ്ണൻകുട്ടി പിള്ള, പ്രകാശ് തുടങ്ങിയവർ സംസാരിച്ചു.