കൊല്ലം: വിദേശ മദ്യ വിൽപ്പനയ്ക്കായി സംസ്ഥാന സർക്കാർ ആരംഭിച്ച ബെവ് ക്യൂ ആപ്പ് ബാറുകളിലേക്ക് നീളുന്നതിനെ കുറിച്ച് ബീവറേജസ് കോർപ്പറേഷനും കൺസ്യൂമർഫെഡും ഉന്നയിച്ച പരാതികൾക്ക് ഇപ്പോഴും പരിഹാരമായിട്ടില്ല. സ്മാർട്ട് ഫോണിൽ ഇൻസ്റ്റാൾ ചെയ്തിരുന്ന ബെവ് ക്യൂ ആപ്പ് വഴി നാല് ദിവസം കൂടുമ്പോൾ മദ്യം വാങ്ങാനായി ടോക്കണെടുക്കാം.
ഒരു തവണ മൂന്ന് ലിറ്റർ മദ്യം മാത്രമേ ഉപഭോക്താവിന് നൽകൂ എന്നാണ് സർക്കാർ നിലപാട്. ബീവറേജസ് കോർപ്പറേഷന്റെയും കൺസ്യൂമർ ഫെഡിന്റെയും വിൽപ്പന ശാലകൾക്ക് സമീപം താമസിക്കുന്നവർ മദ്യം വാങ്ങാനായി ആപ്പ് വഴി ടോക്കണെടുക്കുമ്പോൾ കിട്ടുന്നത് കിലോമീറ്ററുകൾക്ക് അകലെയുള്ള ബാറുകളിലേക്കാണ്. പോരുവഴി ഇടയ്ക്കാട്ടിലെ ബിവറേജസ് ഔട്ട്ലെറ്റിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന ഉപഭോക്താക്കൾ ബെവ് ക്യൂ ആപ്പിലൂടെ മദ്യം വാങ്ങാൻ ശ്രമിക്കുമ്പോൾ ടോക്കൺ ലഭിക്കുന്നത് 15 കിലോമീറ്റർ അകലെയുള്ള ബാറുകളിലാണ്. ഇതോടെ ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകളും വർദ്ധിച്ചു.
''
ബിവറേജസ് മദ്യത്തേക്കാൾ വീര്യം കൂടുതലാണ് ചില ബാറുകളിലെ മദ്യത്തിന്. പെട്ടന്ന് തലയ്ക്ക് പിടിക്കുന്നതിനാൽ പലപ്പോഴും അവിടെ നിന്നാണ് വാങ്ങുന്നത്. അപ്പോൾ വില നോക്കാറില്ല.
ഉപഭോക്താവ്, കൊല്ലം