ചവറ: ശങ്കരമംഗലം ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ എസ്.പി.സി യുടെ നേതൃത്വത്തിൽ നടന്ന ടെലിവിഷൻ വിതരണം എം.നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എസ്.പി.സി. പി.ടി.എ. പ്രസിഡന്റ് സുരേഷ് തള്ളത്ത് അധ്യക്ഷത വഹിച്ചു. കാമൻകുളങ്ങര ഗവ. എൽ.പി.എസിനുള്ള ടെലിവിഷൻ എസ്.എം.എസി ചെയർമാൻ വർഗീസ് എം. കൊച്ചുപറമ്പിലും സീനിയർ അസിസ്റ്റന്റ് പുഷ്പ ജോർജ്ജും എസ്.പി.സി കൊല്ലം യൂണിറ്റിനുള്ള ടെലിവിഷൻ എ.ഡി.എൻ.എം.പി.അനിൽകുമാറും എം.എൽ.എയിൽ നിന്ന് ഏറ്റുവാങ്ങി. ചടങ്ങിൽ പ്രിൻസിപ്പൽ ജെ.ഷൈലജ, ചവറ പൊലീസ് സബ്ബ് ഇൻസെപ്കടർ ബി.ഷെഫീഖ്, ഐ.ഷിബു ,എസ്.പി.സി. ഓഫീസർമാരായ കുരീപ്പുഴ ഫ്രാൻസിസ്, പി. ജാക്വിലിൻ, എന്നിവർ പങ്കെടുത്തു.