kanichery
കൂട്ടിക്കട കണിച്ചേരി എൽ.പി സ്കൂളിലെ വായനവാരാഘോഷങ്ങളുടെ ഭാഗമായി നടന്ന ടി.വി വിതരണം കൊല്ലം എ.സി.പി പ്രദീപ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കൂട്ടിക്കട കണിച്ചേരി എൽ.പി സ്കൂളിലെ വായനവാരാഘോഷങ്ങളുടെ ഭാഗമായി പുസ്തകങ്ങളും നിർദ്ധന വിദ്യാർത്ഥികൾക്ക് ടി.വികളും വിതരണം ചെയ്തു. സുമനസുകളുടെ സഹായത്തോടെ 12ഓളം ടി.വികളാണ് വിതരണം ചെയ്തത്. കൊല്ലം എ.സി.പി പ്രദീപ് വിതരണോദ്ഘാടനം നിർവഹിച്ചു. ഹെഡ്മിസ്ട്രസ് ബേബി ഷീജ, മാനേജർ മിനി ദിവാകരൻ, സ്റ്റാഫ് സെക്രട്ടറി സലിം, പി.ടി.എ പ്രസിഡന്റ് പ്രദീപ്, അദ്ധ്യാപകരായ സീന, സീജ എന്നിവർ നേതൃത്വം നൽകി.