al
വാട്ടർ അതോറിറ്റി ലൈൻ എക്സ്റ്റൻഷൻ നിർമ്മാണ പ്രവൃത്തിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അംഗം സി.അനിൽ കുമാർ നിർവഹിക്കുന്നു

പുത്തൂർ: പവിത്രേശ്വരം പഞ്ചായത്തിലെ ഭജനമഠം മേഖലയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി. വെട്ടിക്കവല ബ്ലോക്ക്‌ പഞ്ചായത്ത്‌ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുടിവെള്ളക്ഷാമം പരിഹരിക്കാനായി 11.5 ലക്ഷം രൂപ അനുവദിച്ചു. വാട്ടർ അതോറിറ്റി ലൈൻ എക്സ്റ്റൻഷൻ നിർമ്മാണ പ്രവൃത്തിയുടെ ഉദ്ഘാടനം ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം സി. അനിൽ കുമാർ നിർവഹിച്ചു. പഞ്ചായത്ത്‌ അംഗങ്ങളായ ടി. ഷൈലേന്ദ്രൻ, ജീവൻ കുമാർ എന്നിവർ പങ്കെടുത്തു. കെ, ജയൻ, എം. വിനോദ് എന്നിവർ സംസാരിച്ചു.