കൊല്ലം: കൊല്ലം സിറ്റി പൊലീസിന്റെ കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി വ്യാപാരികൾക്കും പൊതുജനങ്ങൾക്കുമുള്ള നിർദ്ദേശങ്ങൾ അടങ്ങിയ പോസ്റ്ററുകൾ കൊല്ലം മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ അച്ചടിച്ച് നൽകി. പോസ്റ്ററിന്റെ ആദ്യ കോപ്പി അസോ. പ്രസിഡന്റ് ഡോ. കെ. രാമഭദ്രനിൽ നിന്ന് കൊല്ലം ഈസ്റ്റ് സി.ഐ നിസാർ, എസ്.ഐ രാജേഷ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ജന. സെക്രട്ടറി എ.കെ. ജോഹർ, ഭാരവാഹികളായ എം. സുബൈർ, എസ്. പ്രദീപ്, ഹാബിറ്റാറ്റ് പ്രകാശ്, നിസാമുദ്ദീൻ പാത്തൂസ്, റഹുമത്തുള്ള, പെരുമാൾ തുടങ്ങിയവർ പങ്കെടുത്തു.