ബെവ്ക്യൂ ആപ്പ് വഴി മദ്യം വാങ്ങാനെത്തുമ്പോൾ ബാറുകളിൽ നിന്ന് ലഭിക്കുന്നത് സെക്കന്റ്സാണോ യഥാർത്ഥ മദ്യമാണോയെന്ന് നിലവിൽ പരിശോധിക്കുന്നില്ല. ആപ്പ് വഴി വരുന്നവരാണോയെന്ന് മാത്രമേ ശ്രദ്ധിക്കാറുള്ളു. കൊവിഡ് കാരണം ഇപ്പോൾ ഷാപ്പുകളിൽ നിന്ന് സ്ഥിരമായി എടുക്കാറുള്ള സാമ്പിളുകളും എക്‌സൈസ് ശേഖരിക്കുന്നില്ല.
ആരെങ്കിലും പരാതിപ്പെട്ടാൽ പരിശോധിക്കാമെന്ന നിലപാടിലാണ് എക്‌സൈസ്. മിക്കവരും ഭയന്ന് പരാതിപ്പെടില്ല. ഇനി ആരെങ്കിലും പരാതിപ്പെട്ടാൽ രാഷ്ട്രീയതലത്തിൽ സ്വാധീനിച്ച് ഇല്ലാതാക്കുന്നതായാണ് ആരോപണം. നിരവധി ബാറുകാർക്ക് എക്‌സൈസിലെ ചില ഉന്നതരുടെയും ജില്ലയിലുള്ള ചില എക്‌സൈസ് ഓഫീസർമാരുടെയും ജീവനക്കാരുടെയും രഹസ്യസഹായമുണ്ടെന്ന ആരോപണവും ശക്തമാണ്.
''
മദ്യത്തിന്റെ ഗുണനിലവാരം സംബന്ധിച്ച് ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ അത് അറിയിച്ചാൽ ബന്ധപ്പെട്ട ബാറിൽ വിശദമായ പരിശോധനയും സാമ്പിൾ ശേഖരണവും നടത്താം. കൊല്ലത്തെ സ്ഥിതികൾ വിശദമായി പരിശോധിക്കും.
പി.കെ. സാനു
എക്‌സൈസ് ഡെപ്യുട്ടി കമ്മിഷണർ, കൊല്ലം