അഞ്ചാലുംമൂട്: ജന്മനാ ഭിന്നശേഷിക്കാരിയായ അഷ്ടമുടി കാക്കന്റയ്യത്ത് സന്തോഷ് ഭവനിൽ കീർത്തിയുടെ തുടർപഠനത്തിന് കോൺഗ്രസ് സഹായിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു. എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയതിനെ തുടർന്ന് ആദരിക്കുന്നതിനായി കീർത്തിയുടെ വീട്ടിലെത്തിയപ്പോഴാണ് പ്രഖ്യാപനമുണ്ടായത്. പരേതനായ സന്തോഷിന്റേയും സ്മിതയുടെയും മകളും അഷ്ടമുടി ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനിയുമാണ് കീർത്തി.
തുടർന്ന് അഷ്ടമുടി സ്‌കൂളിലെത്തിയ ബിന്ദുകൃഷ്ണ എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. പെരിനാട് തുളസി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് കുഴിയം ശ്രീകുമാർ, വി. ഓമനക്കുട്ടൻപിള്ള, മണ്ഡലം പ്രസിഡന്റ് ചെറുകര രാധാകൃഷ്ണൻ, അഷ്ടമുടി സലിം, ടി. ശ്രീകുമാർ, അജിത് കരുവാവിള തുടങ്ങിയവർ പങ്കെടുത്തു.