village
സാമൂഹിക അപകലം പാലിക്കാതെ കരവാളൂർ വില്ലേജ് ഓഫിസിൻെറ മുറ്റത്ത് തടിച്ച് കൂടിയ ജനങ്ങൾ

പുനലൂർ: കൊവിഡ് 19 വ്യാപിക്കുന്നതിനിടയിൽ സാമൂഹിക അലകം പാലിക്കാതെ വില്ലേജ് ഓഫീസിൽ ജനങ്ങൾ തടിച്ചുകൂടിയത് പ്രദേശവാസികളെ ആശങ്കയിലാക്കി. കണ്ടെയിൻമെന്റ് സോണായ പുനലൂർ ടൗണിന് സമീപത്തെ കരവാളൂർ വില്ലേജ് ഓഫീസിൽ ഇടപാടുകൾക്കെത്തിയ ജനങ്ങളാണ് സാമൂഹിക അപകലം പാലിക്കാതെ തടിച്ചുകൂടിയത്. ഓൺലൈൻ വഴിയും എഴുതിയുമാണ് ഓരോ ദിവസവും വിവിധ സർട്ടിഫിക്കറ്റുകൾ നൽകുന്നത്. എന്നാൽ ജീവനക്കാരുടെ കുറവുമൂലം സർട്ടിഫിക്കറ്റുകൾ നൽകാൻ വൈകുന്നതാണ് സാമൂഹിക അകലം മറികടന്ന് ജനങ്ങൾ തടിച്ചുകൂടാൻ കാരണം. ജനത്തിരക്ക് കണക്കിലെടുത്ത് ജീവനക്കാർ ഇടപാടുകാർക്ക് ടോക്കൺ ഏർപ്പെടുത്തിയെങ്കിലും ജനപ്രതിനിധികളുടെ എതിർപ്പ് മൂലം ഉപേക്ഷിക്കുകയായിരുന്നു. ഒരു ദിവസം നൂറോളം പേർക്കാണ് സർട്ടിഫിക്കറ്റുകൾ നൽകുന്നത്.