കൊല്ലം: ഇന്ധനവില വർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ പ്രതീകാത്മക ബന്ദ് നടത്തി. ജില്ലയിൽ നൂറോളം കേന്ദ്രങ്ങളിലാണ് സമരം സംഘടിപ്പിച്ചത്. കൊല്ലം റെയിൽവേ സ്റ്റേഷന് സമീപം രാവിലെ 11 മുതൽ 10 മിനിട്ട് സമയമാണ് വാഹന ബന്ദ് നടത്തിയത്. സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം ഉദ്ഘാടനം ചെയ്തു. ഒ.ബി. രാജേഷ്, ശരത് കടപ്പാക്കട, കൗഷിക് എം. ദാസ്, ഹർഷാദ്, സച്ചിൻ പ്രതാപ്, സ്റ്റാലിൻ ഫ്രാൻസിസ്, മഹേഷ് മനു തുടങ്ങിയവർ നേതൃത്വം നൽകി.
ദേശീയപാതയിൽ തട്ടാമല ജംഗ്ഷനിൽ സംസ്ഥാന ജനറൽ സെക്രട്ടറി ആർ.എസ്. അബിൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് നേതാക്കളായ ബി. ശങ്കരനാരായണപിള്ള, പാലത്തറ രാജീവ്, യൂത്ത് കോൺഗ്രസ് നേതാക്കളായ ഷാ സലിം, വിപിൻവിക്രം, ഷഹീർ പള്ളിത്തോട്ടം, പ്രമോദ് തിലകൻ സുധീർ കൂട്ടുവിള, നിഷാദ് ചകിരിക്കട, ഷമീർ വലിയവിള, ലിജു മയ്യനാട്, നൗഷാദ് കൂട്ടിക്കട, ഉമേഷ്, വിനീത് വർഗീസ്, അൻഷാദ് എന്നിവർ നേതൃത്വം നൽകി.