ഇന്നലെ മൂന്നുപേർക്ക് മാത്രം കൊവിഡ്
കൊല്ലം: ജില്ലയ്ക്ക് ഏറെ ആശ്വാസം സമ്മാനിച്ച് ഇന്നലെ മൂന്നുപേർക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. 21 പേർ രോഗമുക്തരാവുകയും ചെയ്തു. ഇതോടെ കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ചികിത്സയിലുള്ള കൊല്ലം സ്വദേശികളുടെ എണ്ണം 190 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരെല്ലാം വിദേശത്ത് നിന്നും വന്നതാണ്.
സ്ഥിരീകരിച്ചവർ
1. 29ന് സൗദിയിൽ നിന്നെത്തിയ വെളിയം സ്വദേശി (65). കോഴിക്കോട് ചികിത്സയിൽ.
2. 16ന് ഡൽഹിയിൽ നിന്നെത്തിയ ഉമ്മന്നൂർ വിലങ്ങറ സ്വദേശി (58)
3. 29ന് ഖസാക്കിസ്ഥാനിൽ നിന്നെത്തിയ കുണ്ടറ സ്വദേശി (24) തിരുവനന്തപുരത്ത് ചികിത്സയിൽ.
രോഗമുക്തരായവർ
മേയ് 31ന് സ്ഥിരീകരിച്ച തലവൂർ സ്വദേശി(23), ജൂൺ 4ന് സ്ഥിരീകരിച്ച മൈനാഗപ്പള്ളി സ്വദേശി (45), ജൂൺ 6ന് സ്ഥിരീകരിച്ച തൃക്കോവിൽവട്ടം ആലുംമൂട് സ്വദേശി (28), ജൂൺ 11ന് രോഗം സ്ഥിരീകരിച്ചവരായ തൊടിയൂർ സ്വദേശി (33), തഴവ മണപ്പള്ളി സ്വദേശി (20), ജൂൺ 14ന് രോഗം സ്ഥിരീകരിച്ച മൈനാഗപ്പള്ളി സ്വദേശി (31), ജൂൺ 16ന് രോഗം സ്ഥിരീകരിച്ച കുളക്കട പുത്തൂർ സ്വദേശി (27), ജൂൺ 17ന് രോഗം സ്ഥിരീകരിച്ചവരായ കൊട്ടാരക്കര കലയപുരം സ്വദേശി (51), കൊട്ടാരക്കര സ്വദേശി (43), ഏരൂർ സ്വദേശി (50), നെടുവത്തൂർ സ്വദേശി (56), വെളിയം കുടവട്ടൂർ സ്വദേശി (23), ജൂൺ 18ന് സ്ഥിരീകരിച്ച മൺറോത്തുരുത്ത് പെരിങ്ങാലം സ്വദേശി (44), ജൂൺ 20ന് സ്ഥിരീകരിച്ച അയത്തിൽ സ്വദേശി (25), ജൂൺ 21ന് സ്ഥിരീകരിച്ചവരായ കരവാളൂർ സ്വദേശി (33), ചവറ സൗത്ത് തെക്കുംഭാഗം സ്വദേശി (50), 30 വയസും 44 വയസുമുള്ള ശൂരനാട് സ്വദേശികൾ, ക്ലാപ്പന ആലുംകടവ് സ്വദേശി(48), ജൂൺ 23ന് രോഗം സ്ഥിരീകരിച്ചവരായ ഇളമാട് സ്വദേശിനി(52), പുനലൂർ മുസാവരികുന്ന് സ്വദേശി(65).