കുലശേഖരപുരം : കോൺഗ്രസ് 92-ാം നമ്പർ ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിനെതിരെ ബലൂൺ പറത്തി പ്രതിഷേധിച്ചു. ഓച്ചിറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നീലികുളം സദാനന്ദൻ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് ദീപക് എസ്. ശിവദാസ് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് അശോകൻ കുറുങ്ങപ്പള്ളി, എൻ. രാജു, കെ.എസ്. പുരം സുധീർ, റിയാസ് റഷീദ്, പെരുമാനൂർ രാധാകൃഷ്ണൻ, ആദിനാട് മജീദ്, യുസുഫ് കുഞ്ഞ്, രഞ്ജിത്ത് കരിച്ചാലിൽ, നെബുകുമാർ, ഹസൻകുട്ടി, സക്കീർ ഹുസൈൻ, നിസാം മോളി, പ്രസന്നകുമാരി, ബീനാ വിക്രമൻ തുടങ്ങിയവർ പ്രസംഗിച്ചു.