kattil

പൊൻമന: കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ കാട്ടിൽ മേക്കതിൽ ക്ഷേത്രത്തിന്റെ വകയായി ക്ഷേത്രത്തിലെ ഭാഗവത പാരായണക്കാർ, പാർക്കിംഗ് തൊഴിലാളികൾ, ഓട്ടോ തൊഴിലാളികൾ, കടത്തുവള്ളക്കാർ, ചവറയിലെ ദ്യശ്യ മാദ്ധ്യമപ്രവർത്തകർ എന്നിവർക്കുള്ള ഭക്ഷ്യധാന്യ കിറ്റ് ചവറ സബ് ഇൻസെസ്പക്ടർ വിതരണം ചെയ്തു. കഴിഞ്ഞ ദിവസം കൊട്ടാരത്തിൻ കടവിൽ നടന്ന ചടങ്ങിൽ ക്ഷേത്ര യോഗം പ്രസിഡന്റ് എസ്.സന്തോഷ് കുമാർ, സെക്രട്ടറി ടി.ബിജു തുടങ്ങിയ ക്ഷേത്രഭരണസമിതി അംഗങ്ങളും ജീവനക്കാരും പങ്കെടുത്തു.