rotary
റോട്ടറി ക്ളബ് കൊല്ലം ഈസ്റ്റ് പൊലീസ് ഉദ്യോഗസ്ഥരെ ആദരിക്കുന്നതിന്റെ ഭാഗമായി കൊല്ലം വെസ്റ്റ് ഇൻസ്പെക്ടർ കെ. രാജേഷിന് റോട്ടറി മുൻ ഡിസ്ട്രിക്ട് ഗവർണർ ഡോ. ജോൺ ഡാനിയേൽ ബഹുമതി പത്രം നൽകുന്നു

കൊല്ലം: റോട്ടറി ഡിസ്ട്രിക്ടിന്റെ കേരളാ പൊലീസ് റോട്ടറി എൻഗേജ്മെന്റിന്റെ ഭാഗമായി കൊവിഡിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ സ്തുത്യർഹമായ സേവനം കാഴ്ചവച്ച കൊല്ലം വെസ്റ്റ് പൊലീസ് ഇൻസ്പെക്ടർ ആർ. രമേശ്, സബ് ഇൻസ്പെക്ടർ എസ്. ഷൈൻ എന്നിവരെ കൊല്ലം ഈസ്റ്റ് റോട്ടറി ക്ളബ് ഭാരവാഹികൾ ആദരിച്ചു. റോട്ടറി മുൻ ഡിസ്ട്രിക്ട് ഗവർണർ ഡോ. ജോൺ ഡാനിയേൽ, റോട്ടറി ക്ളബ് പ്രസിഡന്റ് അഡ്വ. ടി.പി. ജേക്കബ് എന്നിവർ ചേർന്ന് ഉദ്യോഗസ്ഥർക്ക് ബഹുമതി പത്രം കൈമാറി.

പൊലീസ് വോളന്റിയർമാർക്കുള്ള ജാക്കറ്റുകൾ, സാനിറ്റൈസർ, മാസ്കുകൾ എന്നിവ റോട്ടറി ഡിസ്ട്രിക്ട് അസി. ഗവർണർ ഡോ. ബി. ഹരികുമാർ വിതരണം ചെയ്തു. റോട്ടറി സെക്രട്ടറി ചെറാശ്ശേരിൽ പത്മകുമാർ, ഡോ. മീരാ ജോൺ, നിയുക്ത പ്രസിഡന്റ് ആർ. വിജയകുമാർ, ട്രഷറർ കെ.ജി. രാജ്കുമാർ എന്നിവർ പങ്കെടുത്തു.