പുനലൂർ: തെരുവ് നായ്ക്കൾ ഓടിച്ചതിനെ തുടർന്ന് കിണറ്റിൽ വീണ മാനിനെ നാട്ടുകാരും വനപാലകരും ചേർന്ന് രക്ഷപ്പെടുത്തി കുറ്റാലത്തെ വനത്തിലേക്കയച്ചു. ഇന്നലെ ഉച്ചയോടെ ചെങ്കോട്ടയിലെ കൃഷിഭൂമിയിൽ ഇറങ്ങിയ മാനാണ് കിണറ്റിൽ വീണത്. കർഷകരാണ് വനപാലകരെയും ഫയർ ഫോഴ്സിനെയും വിവരം അറിയിച്ചത്.